ഡല്‍ഹി മുണ്ട്ക തീപിടുത്തത്തില്‍ എഫ്‌ഐആര്‍ പുറത്തുവിട്ട് പൊലീസ്. നൂറിലധികം തൊഴിലാളികള്‍
ജോലി ചെയ്യുന്ന നാല് നില കെട്ടിടത്തില്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വേണ്ടി ഒരേയൊരു ഗേറ്റ് മാത്രമാണുണ്ടായിരുന്നത്. മാത്രമല്ല അഗ്നി രക്ഷാ ഉപകരണങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു
കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ വാടകയ്‌ക്കെടുത്ത നിര്‍മാണ യൂണിറ്റിന്റെ ഉടമകളായ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്ര എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന് എന്‍ഒസി സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു.