എം സി റോഡിൽ അടൂർ പുതുശ്ശേരിഭാഗം ജങ്ഷന് സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിലെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ എം സി റോഡിലായിരുന്നു അപകടം. ഒരു പെൺകുട്ടിയും ബസ് ഡ്രൈവറും വാഹനത്തിൽ ഇവരെ അഗ്നിരക്ഷാസേന കമ്പി മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്.