Kerala Latest news

അതിഥി അധ്യാപകരെ നിയമിക്കുന്നു

ചേലക്കര സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2022 – 23 അധ്യയന വർഷം വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് (മെയ് 26), കൊമേഴ്സ് (മെയ് 27), ഇംഗ്ലീഷ് (ജൂൺ 3), ഇക്കണോമിക്സ് (ജൂൺ 6) വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. ചേലക്കര ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിലാണ് കൂടിക്കാഴ്ച. യുജിസി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04884-253090

Leave a Reply

Your email address will not be published.