അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി. ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നാണ് പ്രഖ്യാപനം. സഹായിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് യോഗ്യത ഉറപ്പ് വരുത്തിയതിനുശേഷമാകും ക്യാഷ് പ്രൈസുകള്‍ നല്‍കുക. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്റെ ഒരു പകര്‍പ്പ് രക്ഷപ്പെടുത്തിയ ആള്‍ക്ക് നല്‍കുകയും ചെയ്യും.
Related Articles
ജി 7 ഉച്ചകോടിയ്ക്കിടെ കാനഡ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ ജി 7 ഉച്ചകോടിയ്ക്കിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഉഭയകക്ഷി ചർച്ച നടത്തി. ഒരുപോലത്തെ മൂല്യങ്ങളുള്ള കരുത്തുറ്റ ജനാധിപത്യ രാഷ്ട്രങ്ങളുടെ നേതാക്കൾ എന്ന നിലയിൽ, അവർ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ, സുരക്ഷയിലും ഭീകരതയ്ക്കെതിരെയും സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്താനും സമ്മതിച്ചു. പരസ്പര താൽപ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി
പ്രത്യേക അറിയിപ്പ്
തൃശൂർ ശക്തൻ നഗറിൽ ആകാശപ്പാത നിർമ്മാണം രണ്ടാം ഘട്ടം നിർമ്മാണം ആരംഭിക്കുന്നതിനാൽ 13.06.2022 തിങ്കൾ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അറിയിക്കുന്നു. തൃശ്ശൂർ എം.ഓ റോഡിൽ നിന്നും പഴയ പട്ടാളം റോഡ് വഴി ശക്തൻ സ്റ്റാൻറ് ഭാഗത്തേക്ക് ഗതാഗതം അനുവദിക്കും. എന്നാൽ ശക്തൻ നഗറിൽ നിന്നും മാതൃഭൂമി സർക്കിൾ, മുൻസിപ്പൽ ഓഫീസ്, വെളിയനൂർ എന്നീ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ അനുവദിക്കുകയില്ല. ശക്തൻ സ്റ്റാൻറിൽ നിന്നും പാലക്കാട്, മണ്ണുത്തി, More..
കോവിഡ് വാക്സിനെടുത്ത സ്കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ചു മരിച്ചു.
കോവിഡ് വാക്സിനെടുത്ത സ്കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ചു മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ എസ്എച്ച് മൗണ്ട് പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍ അജിത ദമ്പതികളുടെ മകള്‍ ദേവി (12) യാണ് മരിച്ചത്. ശനിയാഴ്ച അതിരമ്പുഴ പിഎച്ച്സിയില്‍ നിന്നാണ് കുട്ടികള്‍ക്കുള്ള വാക്സിന് എടുത്തത്. രാത്രി പനി പിടിപെട്ടു. ഛര്‍ദിച്ചു. പിറ്റേന്നു നില മോശമായി ആശുപത്രിയിലേക്കുളള യാത്രയ്ക്കിടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. വാക്സിനെടുത്ത മറ്റാര്‍ക്കും പ്രശ്നമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.