കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ബീച്ച് അംബ്രല്ല ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി മെയ് 30 വരെ നീട്ടിയതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അപേക്ഷകർ കുറഞ്ഞത് 6 മാസത്തേയെങ്കിലും അംശാദായ അടവ് പൂർത്തിയാക്കിയവരും, ഭാഗ്യക്കുറി ക്ഷേമനിധിയിൽ സജീവ അംഗങ്ങളും ആയിരിക്കണം. അർഹരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പൂർണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അയ്യന്തോളിലുള്ള ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം.
Related Articles
എഴുത്തുകാരനും ദാര്‍ശനികനുമായ ഫാദര്‍ എ.അടപ്പൂര് അന്തരിച്ചു
എഴുത്തുകാരനും പ്രമുഖ ദാര്‍ശനികനും ഈശോ സംഭാംഗവുമായ ഫാദര്‍ എ.അടപ്പൂര് അന്തരിച്ചു. 98 വയസ്സായിരുന്നു. ആദ്ധ്യാത്മിക മേഖലക്കൊപ്പം സാംസ്കാരിക വൈജ്ഞാനിക രംഗത്ത് നിരവധി സംഭാവനകൾ നൽകിയി വ്യക്തിത്വമാണ്. മദർ തെരേസയുടെ ദർശനങ്ങൾ മലയാളികൾക്കിടയിലേക്ക് പകർത്താൻ നടത്തിയ ശ്രമങ്ങളും ഏറെ ശ്രദ്ദേയമാണ്. അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം 1944 ലാണ് ഈശോ സഭയില്‍ അംഗമായി ചേര്‍ന്നത്. ഫ്രഞ്ച് സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടെയാണ് അദ്ദേഹം ഫ്രാന്‍സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. 1959 മാര്‍ച്ച് 19നാണ് ഇദ്ദേഹം More..
വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം: കടിയേറ്റത് ആറുപേര്‍ക്ക്
വൈക്കത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേവിഷബാധയുള്ള തെരുവുനായയുടെ അക്രമങ്ങള്‍ക്ക് ശേഷം വീണ്ടും തെരുവ് നായ അക്രമണം. വൈക്കം ചെമ്പിലാണ് ശനിയാഴ്ച വൈകിട്ട് നായയുടെ ആക്രമണം ഉണ്ടായത്. 6 പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്. തുടര്‍ച്ചയായി അക്രമം ഉണ്ടായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ചെമ്പ് പോസ്റ്റ് ഓഫിസിനു സമീപം 12, 13 വാര്‍ഡുകളിലാണ് വൈകിട്ട് 4 മണിയോടെ തെരുവ്നായയുടെ ആക്രമണമുണ്ടായത്. ചെമ്പ് സ്വദേശികളായ ഗീതാലയം ഗിരീഷ്, വെള്ളാശേരി ഗോപി, വടക്കേടത്ത് വിശ്വന്, ബ്ലാത്തിത്തറ സൗദാമിനി, അനന്തു, More..
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന്; വോട്ടെണ്ണൽ ജൂൺ മൂന്നിന്
പി.ടി.തോമസിന്റെ നിര്യാണത്തെ തുടർന്നാണ് പ്രഖ്യാപിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന് നടക്കും. ജൂൺ മൂന്നിനായിരിക്കും വോട്ടെണ്ണൽ. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാനം പുറപ്പെടുവിക്കും. മേയ് 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മേയ് 16 വരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്ക് ഇരു മുന്നണികളും തുടക്കം കുറിച്ചിരുന്നു. പി.ടി.തോമസിന്റെ പത്നി ഉമതോമസ് യു.ഡി.എഫ് സ്ഥാനാർഥിയാവുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും യു.ഡി.എഫും കോൺഗ്രസും ഇത് സ്ഥിരീകരിച്ചിട്ടില്ല. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, More..