കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം നീട്ടിവച്ചു. ചില ഔദ്യോഗിക കാരണത്താലാണ് തീരുമാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. പുതുക്കിയ തീയ്യതി വൈകാതെ അറിയിക്കും. നേരത്തെ ഏപ്രിൽ 29-നാണ് കേന്ദ്ര ആഭ്യന്തരയുടെ കേരള സന്ദർശനം നിശ്ചയിച്ചിരുന്നത്.
Related Articles
അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന ക്രമീകരണം
അഷ്ടമിരോഹിണി ദിനമായ ആഗസ്റ്റ് 18 വ്യാഴാഴ്ച ഗുരുവായൂരിൽ ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ദർശന ക്രമീകരണം ഒരുക്കും. സീനിയർ സിറ്റിസൺ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ 4 മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല. അഷ്ടമി രോഹിണി ദിവസം കുഞ്ഞുങ്ങൾക്ക് ചോറൂൺ വഴിപാട് നടത്താം. എന്നാൽ ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശന സൗകര്യം ഉണ്ടാകില്ല. അന്നേ More..
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കീമി വരെ വേഗതയില്‍ കാറ്റ് വീശാനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കല്‍ സത്യവതി അന്തരിച്ചു
നാടക സിനിമാ നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കല്‍ സത്യവതി (66) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അര നൂറ്റാണ്ടായി കേരളത്തിലെ ഒട്ടേറെ നാടക ട്രൂപ്പുകളില്‍ അംഗമായിരുന്നു സത്യവതി. സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചിരന്തന, കലാ നിപുണ, വടകര വരദ, കൊയിലാണ്ടി സോമ, കോഴിക്കോട് കാദംബരി, ഗുരുവായൂര്‍ വിശ്വഭാരതി, ഷൊര്‍ണൂര്‍ സ്വാതി തുടങ്ങിയ പ്രൊഫഷണല്‍ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ച് വേദിയില്‍ നിരവധി കഥാപാത്രങ്ങളായി. ഇന്ത്യയിലെ വിവിധ വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ അമ്മച്വര് നാടക വേദിയിലും സത്യവതി സജീവമായിരുന്നു. മധു More..