Latest news

അമേരിക്കയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു

കാനഡയിലേക്ക് യാത്ര ചെയ്ത അമേരിക്കന്‍ പൗരനിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറഞ്ഞു.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. യുകെ യില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മോണ്‍ട്രിയാല്‍, റേഡിയോ കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത 13 കേസുകളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആഴ്ചകള്‍ കൊണ്ട് ഭേദമാകുന്ന രോഗമാണെങ്കിലും ചിലരില്‍ മരണം പോലും സംഭവിച്ചേക്കാവുന്ന വിധം ഗുരുതരമാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published.