Latest news

അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്

അമേരിക്കയിലെ ടെക്സസിലെ പ്രൈമറി സ്കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സാന്‍ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ അകലെ ഉവാള്‍ഡെയിലെ റോബ് പ്രൈമറി സ്കൂളിലാണ് വെടിവെപ്പ് നടന്നത്.

ഉവാൾഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. 18-കാരൻ കൈത്തോക്ക്
ഉപയോഗിച്ചാണ് വെടിയുതിർത്തത്. രണ്ട് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.

സ്കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വെടിയേറ്റത്. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി ടെക്സാസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചിട്ടുണ്ട്. ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസ് എന്ന 18 വയസ്സുകാരനാണ് വെടിവച്ചത്.
രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൗസ് നിർദ്ദേശം നൽകി. പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.

Leave a Reply

Your email address will not be published.