അമേരിക്കയിൽ വീണ്ടും വെടിവയ്പ്. ഒക്ലഹാമയിലെ ടുള്‍സ സിറ്റിയിലെ ആശുപത്രി വളപ്പിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ക്യാമ്പസിൽ ആണ് വെടിവയ്പ്പുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് പുറത്തു വന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സ്വയം വെടിവച്ച് മരിച്ചതായും പൊലീസ് അറിയിച്ചു. ആണ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Related Articles
ആസാദി കാ അമൃത് മഹോത്സവ്: ഹർ ഘർ തിരംഗയിൽ പങ്കാളിയായി മോഹൻലാൽ
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഹർ ഘർ തിരംഗയിൽ പങ്കാളിയായി മോഹന്‍ലാലും. കൊച്ചി എളമക്കരയിലുള്ള വീട്ടില്‍ മോഹൻലാൽ പതാക ഉയർത്തി. ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയർത്തുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ദേശീയഗാനം ആലപിച്ച ശേഷം പതാകക്ക് സല്യൂട്ട് നൽകി. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.
ഇന്‍-സ്പേസിന്റെ ആസ്ഥാനം അഹമ്മദാബാദിലെ ബോപലില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അഹമ്മദാബാദിലെ ബോപലില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന് ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്പേസ്) ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെയും സേവനങ്ങളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍-സ്പേസും സ്വകാര്യ മേഖലാ കമ്പനികളും തമ്മിലുള്ള ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും പരിപാടി സാക്ഷ്യം വഹിച്ചു. ബഹിരാകാശ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രോത്സാഹനവും പ്രാപ്തമാക്കലും ബഹിരാകാശ മേഖലയ്ക്ക് വലിയ കുതിപ്പ് നല്‍കുകയും രാജ്യത്തെ പ്രഗത്ഭരായ യുവാക്കള്‍ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കുകയും ചെയ്യും. കേന്ദ്രമന്ത്രി അമിത് ഷാ, More..
മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം
മഹാരാഷ്ട്രയിലെ നാസിക്കിൽ സ്റ്റീൽ ഫാക്ടറിയിൽ തീപിടുത്തം. ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. 11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു. സമീപ ജില്ലകളിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.