കേരളത്തില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കൊച്ചിയില്‍. ആംആദ്മിയും ട്വന്റി ട്വന്റിയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനം ഇന്ന് ഉണ്ടാകും. കിഴക്കമ്പലത്തില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നല്‍കും. തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. ഇന്നലെ കൊച്ചിയില്‍ എത്തിയ കെജ്രിവാളുമായി
Related Articles
തൃക്കാക്കരയിൽ ആം ആദ്മി മൽസരിക്കില്ല
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടെന്ന് ആം ആദ്മി പാർട്ടി. നിലവിലെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്ന് ദേശീയ നിരീക്ഷകൻ എൻ. രാജയും വ്യക്തമാക്കി. ഈ മാസം 15ന് ദേശീയ കൺവീനർ അരവിന്ദ് കെജ് രിവാൾ കേരളത്തിൽ സന്ദർശനം നടത്തുന്നുണ്ട് .തൃക്കാക്കരയിൽ ആർക്ക് പിന്തുണ നൽകണമെന്ന് അന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. വരുന്ന നിയമസഭ, ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും എ.എ.പി മൽസരിക്കും. ജനങ്ങളുടെ മനസിൽ പാർട്ടിയുണ്ടെന്ന് സർവേകളിലൂടെ വ്യക്തമായിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്ന More..
ലാസ്യ നടനത്തിലും തൃശൂർ മുന്നിൽ: രണ്ടാം ദിനവും ഒന്നാമതായി റോമി
സംസ്ഥാന റവന്യൂ കലോത്സവത്തിലെ രണ്ടാം ദിനത്തിലും താരമായി തൃശൂരിന്റെ റോമി ചന്ദ്രമോഹൻ. പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന മോഹിനിയാട്ട മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടി റോമി വീണ്ടും ജില്ലയുടെ അഭിമാനം ഉയർത്തിയത്. കൃഷ്ണനെ കാത്തിരിക്കുന്ന നായികയുടെ വികാരഭാവങ്ങൾ നിറഞ്ഞൊഴുകുന്നതായിരുന്നു റോമിയുടെ അവതരണം. സിനിമ-സീരിയൽ താരം അംബിക മോഹന്റെ മകൾ കൂടിയാണ് ഈ കലാകാരി. കലോത്സവത്തിലെ ആദ്യ ദിനത്തിലെ ഭരതനാട്യ മത്സരത്തിലും റോമി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മോഹിനിയാട്ട മത്സരത്തിൽ കൊല്ലം ജില്ലയിലെ അനു കൃഷ്ണ രണ്ടാം More..
തൃക്കാക്കരയില്‍ ട്വന്റി ട്വന്റി- ആം ആദ്മി സഖ്യം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ്. പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കും. ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി സംസാരിച്ചെന്നും 15-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും. നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക. ജനങ്ങളുടെ More..