Latest news National

അസമിലെ വെള്ളപ്പൊക്കം ബാധിച്ചത് എട്ടു ലക്ഷം പേരെ.

അസമിലെ വെള്ളപ്പൊക്ക ദുരിതം രൂക്ഷമായി തന്നെ തുടരുകയാണ്. ജമുനമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ 500 കുടുംബങ്ങൾ താമസം റെയിൽവേ ട്രാക്കുകളിലേക്ക് മാറ്റി. ഈ ഗ്രാമങ്ങളിൽ ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ ട്രാക്ക് മാത്രമാണ് വെള്ളം കയറാത്തതായി ഉള്ളത്.

വെള്ളപ്പൊക്കം മൂലം എല്ലാം നഷ്ടപ്പെട്ടതോടെ ചങ്ജുരായ്, പാട്യ പതാർ ഗ്രാമങ്ങളിൽ നിന്ന് മുഴുവൻ ജനങ്ങളും പാലായനം ചെയ്തു. താർപൊളിൻ ഷീറ്റുകൊണ്ട് മറച്ച ​ദുരിതാശ്വാസ ക്യാമ്പുകളിലാണ് പലരും കഴിയുന്നത്. ജില്ല ഭരണകൂടത്തിന്റെയോ സംസ്ഥാനസർ​ക്കാറിന്റെയോ ഒരു സഹായവും അഞ്ചു ദിവസമായി ലഭിച്ചിട്ടില്ലെന്ന് ക്യാമ്പുകളിൽ കഴിയുന്നവർ പറയുന്നു.
ശുദ്ധമായ കുടിവെള്ളം കിട്ടാനില്ല. ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കുറച്ച് അരി മാത്രമാണ് ലഭിക്കുന്നതെന്നും ക്യാമ്പിലെ അന്തേവാസികൾ പറയുന്നു.

Leave a Reply

Your email address will not be published.