അസമിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ രണ്ട് കുട്ടികളടക്കം ആറ്പേർകൂടി മരണപ്പെട്ടതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 24 ആയി. അസമിൽ 22 ജില്ലകളിലായി 7.2 ലക്ഷത്തോളം പേർ ദുരിതത്തിലാണെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പറഞ്ഞു.
അസമിലെ നാഗോണിലാണ് വെള്ളപ്പൊക്കം കൂടുതൽ നാശനഷ്ടങ്ങൾ വരുത്തി.
നിലവിൽ 2,095 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 95,473.51 ഹെക്ടർ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
ബ്രഹ്മപുത്രയുടെ പോഷകനദികളായ ധരംതുൽ, കാംപൂർ ഉൾപ്പടെ സംസ്ഥാനത്തെ മിക്ക നദികളിലും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തുന്നത്