അസമിൽ വെള്ളപ്പോക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 30 ആയി. ഏഴ് ജില്ലകളിലായി 5.61 ലക്ഷം ആളുകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ വലയുകയാണ്. ആറ് ജില്ലകളിലായി 66,836 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും ട്രെയിൻ ഗതാഗതവും തകരാറിലായിട്ടുണ്ട്.
കൂടാതെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മണ്ണൊലിപ്പ് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിയുടെ കണക്കനുസരിച്ച് നാഗോൺ ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരന്തബാധിർ.
പ്രളയത്തിൽ ഉണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്