ആധാരം എഴുത്തുകാര്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. ആധാരം എഴുത്തുകാരെ മേഖലയില്‍നിന്നു തുടച്ചുനീക്കുന്ന ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കാനായി ഒറ്റ ദിവസംകൊണ്ട് രജിസ്ട്രേഷന് വകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കുക, തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Related Articles
മാധ്യമവിലക്ക്: വിശദീകരണവുമായി ഗവര്‍ണര്‍; ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല
മാധ്യമവിലക്കില്‍ വിശദീകരണവുമായി ഗവര്‍ണര്‍. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ആരിഫ് മുഹമ്മദ്ഖാന്. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍5കൈരളി ന്യൂസ്, ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ചാനല്‍, മീഡിയവണ്‍ എന്നീ ചാനലുകളെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.
പതിനൊന്നു ബില്ലുകൾ പാസ്സാക്കി നിയമസഭാ സമ്മേളനം അവസാനിച്ചു
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം അവസാനിച്ചു. നടപടികൾ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏഴുദിവസം സമ്മേളിച്ച സഭ, റദ്ദായ 12 ഓർഡിനൻസിന് പകരമുള്ള ബില്ലുകളിൽ 11 എണ്ണം പാസാക്കി. ഒരു ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു. കേരള പിഎസ്സി (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബില്ലും പാസാക്കി. ആറ് അടിയന്തരപ്രമേയ നോട്ടീസ് സഭയുടെ മുന്നിൽവന്നു. 12 ശ്രദ്ധക്ഷണിക്കലിനും 81 സബ്മിഷനും മറുപടി നൽകി. നക്ഷത്രചിഹ്നമിട്ട 180 ചോദ്യത്തിനും നക്ഷത്രചിഹ്നമിടാത്ത 1869 More..
കരിപ്പൂരിൽ സ്വർണ്ണവുമായി യുവതി പിടിയിൽ
കരിപ്പൂരിൽ സ്വർണ്ണവുമായി യുവതി പിടിയിൽ. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), ആണ് പിടിയിലായത്. ലഗ്ഗേജില്‍ ഒളിപ്പിച്ചാണ് 146 ഗ്രാം സ്വര്‍ണ്ണം കടത്താൻ ശ്രമിച്ചത്. സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരും അറസ്റ്റിലായി.