Kerala Latest news

ആധാരം രജിസ്ട്രേഷൻ ഇനി മുതൽ പുതിയ രൂപത്തില്‍

മുദ്രപ്പത്രത്തില്‍ ആധാരമെഴുതി രജിസ്ട്രേഷനുവേണ്ടി സബ് രജിസ്ട്രാർ ഓഫിസുകളിലെത്തിക്കുന്ന രീതി അവസാനിക്കുന്നു. രജിസ്ട്രേഷന്‍ നടപടികൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായി ആധാരങ്ങള്‍ ഇനി ഫോം രൂപത്തില്‍ ഓണ്‍ലൈന്‍ വഴി തയാറാക്കാനുള്ള രീതിയിലേക്ക് രജിസ്ട്രേഷന്‍ വകുപ്പ് തയ്യാറാകുന്നു. ആദ്യ പടിയായി ഇഷ്ടദാനം-ധനനിശ്ചയ ആധാരങ്ങളുടെ കൈമാറ്റ രജിസ്ട്രേഷനാണ് ഇങ്ങനെ മാറുന്നത്. ഇംഗ്ലീഷ് -മലയാളം ഭാഷകളില്‍ ധനനിശ്ചയാധാരങ്ങളുടെ കൈമാറ്റത്തിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. പുതിയ രീതിയിലെ ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ തലസ്ഥാന ജില്ലയിലെ പട്ടം സബ് രജിസ്ട്രാർ ഓഫിസിൽ ഇന്നുമുതല്‍ ആരംഭിക്കും. പട്ടം സബ് രജിസ്ട്രാർ ഓഫിസിനു കീഴിലുള്ള വില്ലേജുകളിലെ കുടുംബാംഗങ്ങളുടെ ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ ഇന്നുമുതല്‍ ഫോം രൂപത്തിലാകും. ഉടന്‍ തന്നെ ഈ രീതി സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലും നടപ്പാകും.

കൈമാറ്റം ചെയ്യുന്ന ധനനിശ്ചയാധാരങ്ങളില്‍ ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ഫോട്ടോയും വിരലടയാളവും ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും രേഖപ്പെടുത്തുന്നത്. എന്നാല്‍, സബ് രജിസ്ട്രാർ ഓഫിസിലെ രജിസ്റ്ററില്‍ വിരലില്‍ മഷി പുരട്ടി വിരല്‍ പതിപ്പ് രേഖപ്പെടുത്തുന്ന നിലവിലെ രീതി തുടരും.
ഘട്ടംഘട്ടമായി ഇടനിലക്കാരില്ലാതെ ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ നടത്തുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published.