പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഷാഫി പറമ്പിൽ എംഎൽഎ. മുന്നറിയിപ്പുകൾ പൊലീസ് അവഗണിച്ചുവെന്നും കൊലപാതകങ്ങൾ തടയാനാകാതിരുന്ന പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി പ്രതികരിച്ചു. തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ച് ചേര്‍ത്ത സർവകക്ഷി സമാധാന യോഗവുമായി കോൺഗ്രസ് സഹകരിക്കുമെന്നറിയിച്ച ഷാഫി, നേതൃത്വങ്ങൾ വിചാരിച്ചാൽ അക്രമം അവസാനിപ്പിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു.
Related Articles
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ മഴ കനക്കും. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
പാർലമെന്റിൽ തുറന്ന മനസ്സോടെ ചർച്ചകൾ നടത്തണം’: നരേന്ദ്ര മോദി
വർഷകാല സമ്മേളനത്തിൽ നിയമനിർമ്മാതാക്കൾ തുറന്ന മനസ്സോടെ ചർച്ചകൾ നടത്തണമെന്ന് പ്രധാനമന്ത്രി. മൺസൂൺ സമ്മേളനം വളരെ പ്രാധാന്യമുള്ളതാണ്. വിവിധ വിഷയത്തിൽ ആഴത്തിലുള്ളതും ആരോഗ്യപരവുമായ സംവാദം നടത്തണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, പുരോഗതിയുടെ പുതിയ ഉയരങ്ങൾ തീരുമാനിക്കാനുള്ള പ്രമേയം ഉണ്ടാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രതിപക്ഷത്തെ പരിഹസിക്കാനും പ്രധാനമന്ത്രി മറന്നില്ല. “ഈ സെഷൻ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഡൽഹിയിൽ മഴ പെയ്യാൻ തുടങ്ങി. അപ്പോഴും പുറത്തെ More..
മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിക്കും.തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കും. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതിനുശേഷം ഭക്തർക്ക് പതിനെട്ടാംപടി കയറാം. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നുമണിക്ക് നിർമാല്യത്തിനു ശേഷം തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളൽ. More..