ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ചാകും വിവാഹം.
അടുത്ത സുഹൃത്തുക്കളെ വിവാഹ വാർത്ത അറിയിച്ചെങ്കിലും ചടങ്ങിലേക്ക് ആർക്കും ക്ഷണമില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. സഹപ്രവർത്തകർക്കായി വിവാഹ സൽക്കാരം പിന്നീട് നടത്തുമെന്നാണ് അറിയുന്നത്.