Kerala Latest news

ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍. ആലപ്പുഴ ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. റമീസിന്റെ ഭാര്യ നജ്‌ല, അഞ്ചുവയസ്സുള്ള മകന്‍ ടിപ്പുസുല്‍ത്താന്‍, ഒന്നരവയസ്സുള്ള മകള്‍ മലാല എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം നജ്‌ല ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം.

വണ്ടാനം മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ്‌പോസ്റ്റിലാണ് സി.പി.ഒ. റമീസ് ജോലിചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

തൂങ്ങിമരിച്ച നിലയിലാണ് നജ്‌ലയുടെ മൃതദേഹം കണ്ടെത്തിയത്. മക്കളായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നിലത്തുകിടക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.