ആലപ്പുഴയിൽ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പിഎ നവാസ് അറസ്റ്റിൽ. കേസിൽ രണ്ടാം പ്രതിയാണ് നവാസ്. റാലിയുടെ സംഘാടകരിൽ ഒരാളാൾ കൂടിയാണ് നവാസ്. നേരത്തെ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അൻസാറാണെന്ന് പൊലീസ് വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവർക്കും, സംഘാടകർക്കുമെതിരെയാണ് കേസ് എടുത്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പർദ്ധ വളർത്തുന്ന വാക്യങ്ങൾ റാലിയിൽ ഉപയോഗിച്ചതായി കണ്ടെത്തി. ഈ പശ്ചാതലത്തിലാണ് 153 (a) വകുപ്പ് പ്രകാരം കേസ് എടുക്കാൻ തെയ്യാറായത്.
കേസിൽ ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പി.എ.നവാസ്, അൻസാർ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. അതിൽ അൻസാറിന്റെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി