ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല. മിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെങ്കിൽ പുറത്തേക്കുള്ള വിളികൾ എപ്രകാരമാണ് ലഭിച്ചിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. എതിർകക്ഷികളുടെ വാദം യുക്തിസഹമല്ലെന്ന് വിലയിരൂത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികളുടെ സേവനത്തിൽ വീഴ്ച വിലയിരുത്തി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം നടന്ന ചർച്ചകളെ ദുരുപദിഷ്ടിതമായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗം ചർച്ച Read More…
എസ്.പി സുജിത് ദാസിന് സസ്പെൻഷൻ; ഉത്തരവ് ഉടൻ
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പി എസ്. സുജിത് ദാസിന് സസ്പെൻഷൻ ലഭിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. സുജിത് ദാസിനെതിരെ ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നു നടപടികൾ സ്വീകരിക്കുകയായിരുന്നു. സർവീസ് ചട്ടം ലംഘിച്ചതായി ഡിഐജി അജിതാ ബീഗത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു, കൂടാതെ, ഈ സംഭവത്തിൽ സേനയുടെ നാണക്കേടെന്നും റിപ്പോർട്ട് പറയുന്നു. വിവാദം ശക്തമായതിനെ തുടർന്ന് സുജിത് ദാസ് നേരത്തെ തന്നെ അവധിയിൽ പ്രവേശിച്ചിരുന്നു. Read More…
കെ.എ ഉണ്ണികൃഷ്ണന്റെ കുന്നത്തുനാട്നിയോജക മണ്ഡലത്തിലെ പര്യടനം
ചാലക്കുടി ലോകസഭാ മണ്ഡലം സ്ഥാനാർഥി കെ.എ ഉണ്ണികൃഷ്ണന്റെ കുന്നത്തുനാട്നിയോജക മണ്ഡലത്തിലെ പര്യടനം തിരുവാണിയൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു.ബിഡിജെഎസ് എറണാകുളം ജില്ലാ പ്രസിഡൻറ് ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനംനിർവഹിച്ചുകുന്നത്തുനാട് നിയോജകമണ്ഡലത്തിലെമുരിയമംഗലം,മാമല,മറ്റക്കുഴി,കുഴിക്കാട്ട് കരിമുകൾ,പറ്റുമാനൂർ,ചൂണ്ടി,കോലഞ്ചേരി,മഴുവന്നൂർ,കടയിരുപ്പ്, പഴന്തോട്ടം എന്നിവിടങ്ങളിലൂടെസ്വീകരണങ്ങൾ ഏറ്റുവാങ്ങി വാഴക്കുളം ജംഗ്ഷനിൽ സമാപിച്ചു