ഇന്ത്യ, യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത മാസം ഒന്നുമുതലാണ് കരാർ നടപ്പിലാകുന്നത്. ജമ്മു കശ്മീരിൽ മാത്രം 3,000 കോടിയുടെ നിക്ഷേപത്തിനാണ് സാധ്യതയുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ നിരന്തര കൂടിയാലോചനകൾക്ക് തുടക്കം കുറിച്ചു.
Related Articles
ഗുരുവായൂർ ദേവസ്വം സത്യഗ്രഹ മന്ദിരത്തിൽ ലിഫ്റ്റ് സൗകര്യമായി
ഗുരുവായൂർ ദേവസ്വം വക സത്യഗ്രഹ സ്മാരക മന്ദിരത്തിൽ പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി. ലിഫ്റ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ നിർവ്വഹിച്ചു. ഉദ്ഘാടന ശേഷം ചെയർമാനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും ഉൾപ്പെടെയുള്ള സംഘം ലിഫ്റ്റിൽ കയറി. ലിഫ്റ്റിൻ്റെ പ്രവർത്തനം വിലയിരുത്തി. എട്ടുപേരെ കയറ്റാനുള്ള ശേഷിയുണ്ട്. ആധുനിക സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പുവരുത്താൻ എആർഡി സംവിധാനവും ജനറേറ്റർ ബാക്ക്അപ്പുമുണ്ട്. ഭക്തർക്ക് നാലുനില മന്ദിരത്തിലെ എല്ലാ മുറികളിലും ഇനി നിഷ്പ്രയാസം എത്തിച്ചേരാം. മന്ദിരത്തിലെ മൂന്നും നാലും നിലകളിലായി ഒൻപത് ഏ.സി. More..
ഡൽഹി: അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് യൂണിയൻ
ശമ്പള വർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനെ തുടർന്ന് ഡൽഹി സർക്കാർ പിരിച്ചുവിട്ട 991 അങ്കണവാടി സ്ഥിരംജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡൽഹി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ. മേയ് ഒൻപതുമുതൽ ഡൽഹി വനിതാശിശുവകുപ്പിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി കമല. കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ അറിയിച്ചു കൊണ്ടുള്ള രേഖ കൈമാറിയത്. കെജ്രിവാൾ സർക്കാർ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും പിരിച്ചുവിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും നിർധന കുടുംബാംഗങ്ങളാണെന്നും കമല പറഞ്ഞു. നിയമവിരുദ്ധമായും ഏകപക്ഷീയമായും More..
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ കേരള സന്ദർശത്തിനായി ഇന്ന് കൊച്ചിയിലെത്തും. സന്ദർശനത്തെ തുടർന്ന് കൊച്ചിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ്ങ് നിരോധനയും ഏർപ്പെടുത്തുന്നതായി സിറ്റി പൊലീന് അറിയിച്ചു. ദേശീയ പാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂർ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തേണ്ടതാണ്. അങ്കമാലി- മുട്ടം, എം.സി More..