Latest news National

ഇന്ത്യൻ രാഷ്ട്രപതി ജൂൺ 3 മുതൽ 6 വരെ ഉത്തർപ്രദേശ് സന്ദർശിക്കും

ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2022 ജൂൺ 3 മുതൽ 6 വരെ ഉത്തർപ്രദേശ് സന്ദർശിക്കും. 2022 ജൂൺ 3 ന്, രാഷ്ട്രപതി തന്റെ ജന്മഗ്രാമമായ കാൺപൂർ ദേഹത്തിലെ പരുങ്ക് സന്ദർശിക്കും, അവിടെ അദ്ദേഹം ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും.

ജൂൺ 4-ന്, കാൺപൂരിൽ ഉത്തർപ്രദേശിലെ മർച്ചന്റ്‌സ് ചേമ്പറിന്റെ 90-ാം വാർഷിക ആഘോഷങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. അതേ ദിവസം, ഗോരഖ്പൂരിൽ നടക്കുന്ന ഗീതാപ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.

2022 ജൂൺ 5-ന് രാഷ്ട്രപതി മഘർ സന്ദർശിക്കുകയും അവിടെ അദ്ദേഹം സന്ത് കബീർ ദാസിന് ആദരാഞ്ജലികൾ അർപ്പിക്കുകയും സന്ത്കബീർ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെയും സ്വദേശ് ദർശൻ യോജനയുടെയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് ജൂൺ 6-ന് ഉത്തർപ്രദേശ് വിധാൻ മണ്ഡലിന്റെ പ്രത്യേക സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.

Leave a Reply

Your email address will not be published.