ഇരിങ്ങാലക്കുട കോടതി സമുച്ചയം/ രണ്ടാംഘട്ട നിർമ്മാണത്തിന് നാളെ തുടക്കമാകും: മന്ത്രി ഡോ. ആർ ബിന്ദു

Estimated read time 1 min read

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് നാളെ (ഫെബ്രുവരി 10) തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.  രാവിലെ 10 മണിക്ക് മന്ത്രി ഡോ ബിന്ദു നിർമ്മാണോദ്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥി ആയിരിക്കും.

64 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 ചതുരശ്ര അടിയിൽ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂർത്തിയാകുന്നത്.

അടിയിലെ നിലയിൽ ജഡ്ജിമാർക്കുള്ള പ്രത്യേക പാർക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തിൽ റെക്കോർഡ് റൂം, തൊണ്ടി മുറികൾ, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കും. തൊട്ടുമുകളിലത്തെ നിലയിൽ ബാർ കൗൺസിൽ റൂം, ലേഡി അഡ്വക്കേറ്റുമാർക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്‌ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേർന്ന് ലൈബ്രറി, കറൻ്റ് റെക്കോർഡ്‌സ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. കൂടാതെ, ബേസ്മെൻ്റ് നിലയിൽ കാന്റീൻ സൗകര്യവുമുണ്ടാകും.

You May Also Like

More From Author

+ There are no comments

Add yours