Latest news National

ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം: പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിന് താത്ക്കാലിക വിലക്ക്

ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്ന് കേന്ദ്രം നിർദ്ദേശം നൽകി.

തീപടര്‍ന്ന് അപകടം റിപ്പോര്‍ട്ട് ചെയ്ത മോഡലുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കമ്പനികള്‍ വാഹന നിര്‍മാണത്തില്‍ അശ്രദ്ധ കാണിച്ചെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും കേന്ദ്രം വാഹനനിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന്റേയും ഇന്ധനവില വര്‍ധിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകളാണ് പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യാന്‍ തയാറായിരുന്നത്.

Leave a Reply

Your email address will not be published.