ഇ .പി.ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന് സിപിഐഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ തെരഞ്ഞെടുത്തത്. നേരത്തെ ഇ.പി.ജയരാജന്റേയും എ.കെ.ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും. അതിനുശേഷമായിരിക്കും ഔദ്യോഗിക അറിയിപ്പ്.
Related Articles
ശക്തമായ കാറ്റിൽ മരങ്ങൾ വീണ് നാശനഷ്ടം
ശക്തമായ കാറ്റിൽ ആലപ്പാട് വില്ലേജിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങൾ ഉണ്ടായി. പത്താരത്ത് യശോദയുടെ വീടിൻ്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു വീണു. ഇവർ ബന്ധുവീടിലേക്ക് മാറി. പത്താരത്ത് അനീഷ് ബാബു, പനമുക്കത്ത് പ്രദീപ്, വെളുത്തുപറമ്പിൽ ബാലതിലകൻ, കുന്നത്ത് ഷാജിലാൽ എന്നിവരുടെ വീടിൻ്റെ ഓട് മേൽക്കൂര ഭാഗികമായി തകർന്നു. പോട്ടയിൽ ദീപയുടെ വീടിൻ്റെ മുൻഭാഗത്തെ ട്രസ്സ് കാറ്റിൽ പറന്നു പോയി. മാളൂര്‍ ഉണ്ണികൃഷ്ണൻ, ഷാജി കുന്നമ്പത്ത്, പത്താരത്ത് ശാന്ത, എന്നിവരുടെ വീട്ടുപറമ്പിലെ മരങ്ങൾ കടപുഴകുകയും കൊമ്പുകൾ ഒടിഞ്ഞു വീഴുകയും ചെയ്തു. More..
വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരത സെമിനാർ
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശൂർ യൂണിറ്റും സെന്റ് അലോഷ്യസ് കോളേജിന്റെ കൊമേഴ്സ് വകുപ്പുമായി സഹകരിച്ച് സാമ്പത്തിക സാക്ഷരതാ സെമിനാർ സംഘടിപ്പിച്ചു. സാമ്പത്തിക ലഭ്യതയോടൊപ്പം പണം എങ്ങനെ സംരക്ഷിക്കണം, എവിടെയാണ് സുരക്ഷിതമായി നിക്ഷേപിക്കേണ്ടത്, സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് അവബോധം ഉണ്ടാക്കുകയാണ് സാമ്പത്തിക സാക്ഷരത സെമിനാറിലൂടെ ഉദ്ദേശിച്ചത്. ജില്ലാ സാമ്പത്തിക സാക്ഷരതാ കൗൺസലറും കേരള ഗ്രാമീൺ ബാങ്ക് റിട്ടയേർഡ് സീനിയർ മാനേജരായ ടി More..
ബാബ യോഗേന്ദ്ര ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
സംസ്കർ ഭാരതി’യുടെ ദേശീയ സംരക്ഷകൻ പത്മശ്രീ ബാബ യോഗേന്ദ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “രാജ്യസേവനത്തിനായി സമർപ്പിതനായ പത്മശ്രീ ബാബ യോഗേന്ദ്ര ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വേർപാട് കലാലോകത്തിനാകെ നികത്താനാവാത്ത നഷ്ടമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു