Latest news National

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം
തുടരുന്നു. ചൊവ്വാഴ്ച വരെ ഉഷ്ണ തരംഗം
തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് രാജസ്ഥാനിൽ കൂടിയ താപനില 48 ഡിഗ്രിയിലേക്കെത്തി. ഡൽഹി,മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽകൂടിയ താപനില
45ഡിഗ്രിയിലേയ്ക്കെത്തുകയാണ്.
വെള്ളി, ശനി ദിവസങ്ങളിൽ ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില 46മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ ചൊവ്വാഴ്ചക്ക് ശേഷം ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.