മന്ത്രി എം. വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻ പിടിക്കലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത ഒരുപോലെ ആപത്താണെന്ന് അദേഹം പറഞ്ഞു. ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണം ഭൂരിപക്ഷ വർഗീയതയെന്ന മന്ത്രിയുടെ വാദം വി ഡി സതീശൻ തള്ളി.ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമെന്നായിരുന്നു മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്. സ്വഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത. വർഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്.
Related Articles
കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ഡെപ്യൂട്ടി കളക്ടർയമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കും. സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്താനും നിർദേശം നൽകിയിട്ടുണ്ട്. വെടിക്കെട്ട് അപകടത്തിൽ ലൈസൻസിയെയും സ്ഥലമുടമയെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലൈസൻസി ശ്രീനിവാസൻ, സ്ഥലമുടമ സുന്ദരേശൻ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോറൻസിക് വിഭാഗം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പുക ഉയരുന്നത് കണ്ട് More..
ഒല്ലൂരിലെ മേല്‍പ്പാലം റോഡ് നിര്‍മാണം ഉടൻ പൂർത്തിയാക്കണം – റവന്യൂ മന്ത്രി കെ രാജൻ
ഒല്ലൂരിലെ മേല്‍പ്പാലം റോഡിലെ നിര്‍മാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കാൻ കരാറുകരാന് കർശന നിർദ്ദേശം നൽകി റവന്യൂ മന്ത്രി കെ രാജൻ. നിർമ്മാണം പൂർത്തിയാക്കി ജൂലൈയിൽ തന്നെ റോഡ് കൈമാറാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂരിലെ മേല്‍പ്പാലം റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ എത്ര തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്നു എന്നതിൻ്റെ വിശദമായ റിപ്പോർട്ട് നൽകാൻ എഞ്ചിനീയറോട് ജില്ലാ കലക്ടർ ഹരിത വി കുമാർ ആവശ്യപ്പെട്ടു. റോഡിൽ മെറ്റൽ വിരിക്കുന്ന പ്രവർത്തനങ്ങൾ അടുത്ത More..
പക്ഷിപ്പനി സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ആലപ്പുഴയിൽ
പക്ഷിപ്പനി സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച ഏഴംഗ വിദഗ്ധ സംഘം ആലപ്പുഴയിൽ എത്തി. ഡോക്ടർ രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് എത്തിയത്. സംഘം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അവലോകനയോഗത്തിൽ പങ്കെടുത്തു. പക്ഷിപ്പനി സ്ഥിരീകരണത്തിൽ കാലതാമസം ഉണ്ടാകുന്നതായി ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു. പക്ഷിപ്പനി കേരളത്തിൽ തന്നെ സ്ഥിരീകരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര സംഘത്തോട് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ നശിപ്പിക്കുന്ന നടപടികൾ More..