ആദിവാസി മേഖലയിലും ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക റിക്രൂട്ട്മെന്റ്. തൃശൂരിൽ 126 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെയും ഏഴു പുരുഷ സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളെയാകെ മയക്കുമരുന്ന് വലയിൽനിന്ന് രക്ഷിക്കാൻ വ്യാപക ബോധവൽക്കരണം ആവശ്യമാണ്. കോളേജ്, സ്കൂൾ തലങ്ങളിലും ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളിൽ ബോധവൽക്കരണം വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
.