എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. 2022-2023 സാമ്പത്തിക വർഷം സംരംഭകത്വ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാലയിൽ പുതിയ സംരംഭകർക്കുള്ള പദ്ധതികളെയും സംരംഭം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നടപടികളെയും കുറിച്ച് വ്യവസായ -വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസുകളെടുത്തു. ഏകദിന ശിൽപശാല ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവൻ, പഞ്ചായത്ത് അംഗം ശിവരാമൻ പോതിയിൽ, ഷൈനി ബാബു, അഭിലാഷ് എൻ പി, സെക്രട്ടറി ശാലിനി, ഹംസ മാസ്റ്റർ, ജില്ലാ വ്യവസായകേന്ദ്രം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു