Latest news National

എയിംസിൽ ഇന്നുമുതൽ നഴ്‌സസ് യൂണിയൻ്റെ അനിശ്ചിതകാല പണിമുടക്ക്

ഡൽഹി എയിംസിൽ ഇന്നുമുതൽ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്‌സിംഗ് സ്റ്റാഫ്. നഴ്‌സസ്‌ യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവൻ സർവീസുകളും ബഹിഷ്കരിക്കുമെന്നാണ് നഴ്‌സസ്‌ യൂണിയൻ അറിയിക്കുന്നത്.

ഹരീഷ് കജ്‌ളയെ ശരിയായ കാരണങ്ങളില്ലാതെ സസ്പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനത്തിന് മറുപടിയായി യൂണിയൻ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും യൂണിയൻ എക്‌സിക്യൂട്ടീവുകൾക്കും യൂണിയൻ അംഗങ്ങൾക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Leave a Reply

Your email address will not be published.