ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ആദ്യം തന്നെ ലാഭം ഉണ്ടാകുകയും ശതമാനം കിഴിവോടെ 867.20 രൂപയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി കൂടിയായ എൽഐസിയുടെ ഓഹരി ബോംബെ ഓഹരി സൂചികയിൽ ലിസ്റ്റ് ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ ഇന്ഷുറന് സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.നേരത്തെ നിശ്ചയിച്ച 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപയ്ക്കാണ് എന്‍എസ്ഇയിലെ ലിസ്റ്റിങ്. ബിഎസ്ഇയില്‍ 867 രൂപയ്ക്കാണ് എല്‍ഐസി ലിസ്റ്റ് ചെയ്തത്.
902-949 പ്രൈസ് ബാന്‍ഡില്‍ എല്‍ഐസി ഈ മാസം പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയിരുന്നു. 20,557 കോടി രൂപയാണ് ഇതുവഴി സമാഹരിക്കാനായത്
867.20 രൂപയിൽ ആരംഭിച്ച ഓഹരിവില ഏറ്റവും താഴ്ന്ന നിലയായ 860.10 രൂപയിലുമെത്തി. തുടർന്ന് 918 രൂപ വരെ ഉയർന്ന ശേഷം താണു. രാവിലെ 10.55 നുള്ള കണക്കുകൾ പ്രകാരം 898,35 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ദേശീയ ഓഹരി സൂചികയായ എൻഎസ്ഇയിൽ 8.11 ശതമാനം ഇടിവോടെ 872 രൂപയിലാണ് എൽഐസി ഓഹരി വ്യാപാരം തുടങ്ങിയത്.