എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ പത്തിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.നേരത്തെ പതിനഞ്ചിന് ഫലം പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ജൂണ്‍ 12നും പ്രസിദ്ധീകരിക്കും.
പ്രവേശനോത്സവത്തോടെ നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും. 12,986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.