എസ്.എസ്.എഫ് ന്റെ ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന് സമാപനം. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പൊതു സംമ്മേളനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സി.എൻ ജഅഫർ പ്രമേയ പ്രഭാഷണം നടത്തി.
സമ്മേളനത്തിൽ കാൽ ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രകടനം കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് സമ്മേളന നഗരിയിൽ സമാപിച്ചു. ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിൽ ഒരേ സമയം എൻഹാൻസ് ഇന്ത്യ കോൺഫറൻസ് എന്ന പേരിൽ ഗോൾഡൻ ജൂബിലി പ്രഖ്യാപനങ്ങൾ നടന്നു.
ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഒന്നര വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെയും കർമ്മ പദ്ധതികളുടെയും പ്രഖ്യാപനം പൊതുസമ്മേളനത്തിൽ നടന്നു.
പരിസ്ഥിതി, കല, സാഹിത്യം, മുസ്ലിം നവോത്ഥാനം, ക്ഷേമ രാഷ്ട്രം, സമരങ്ങൾ തുടങ്ങി കാലികപ്രസക്തമായ പ്രമേയത്തിലുള്ള പ്ലോട്ടുകളും ആവിഷ്കാരങ്ങളും പ്രകടനത്തിൽ പ്രദർശിപ്പിച്ചിരുന്നു.
സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.ത്വാഹ മുസ്ലിയാർ കായംകുളം, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മജീദ് കക്കാട് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സെക്രട്ടറി എം. മുഹമ്മദ സ്വാദിഖ്, സയ്യിദ് വി പി എ തങ്ങൾ ആട്ടീരി, ബാദുഷ സഖാഫി ആലപ്പുഴ, സയ്യിദ് അബ്ദുന്നാസിർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.