Kerala Latest news Sports Thrissur

എസ് എൻ പുരം പഞ്ചായത്തിലെ അവധിക്കാല ഫുട്ബോൾ പരിശീലനത്തിന് ഇന്ന് സമാപനം

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന അവധിക്കാല ഫുട്ബോൾ പരിശീലനത്തിന് ജൂൺ 4 ന് തിരശ്ശീല വീഴും. എസ് എൻ പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനചടങ്ങുകൾ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് അക്കാദമി രൂപീകരിച്ചതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നടത്തും. അവധിക്കാല ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം വിജയികളായ കേരള ടീമിന്റെ ക്യാപ്റ്റൻ ജിജോ ജോസഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

10 നും 14 നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്കായി മെയ്‌ 15 മുതലാണ് പരിശീലനം ആരംഭിച്ചത്. പഠനമുറികളിലും, ദൃശ്യമാധ്യമങ്ങളിലും ലഹരികളിലേയ്ക്കും ഒതുങ്ങിപ്പോകുന്ന ബാല്യ കൗമാരങ്ങളെ ഉണർവ്വിന്റെയും ഉയർച്ചയുടെയും ഒത്തൊരുമയുടെയും പാതയിലേക്ക് നയിക്കുകയാണ് ഫുട്ബോൾ പരിശീലന ക്യാമ്പിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

എസ് എൻ പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ അധ്യക്ഷത വഹിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും

Leave a Reply

Your email address will not be published.