എൻഡിഎ സംസ്ഥാന മീഡിയ സെൻ്റർ ഉദ്ഘാടനം ചെയ്തു

Estimated read time 0 min read

തിരുവനന്തപുരം: എൻഡിഎ സംസ്ഥാന മീഡിയ സെൻ്റർ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള കെജി മാരാർ ഭവനിലാണ് മീഡിയ സെൻ്റർ തുറന്നത്. എല്ലാ മാദ്ധ്യമപ്രവർത്തകർക്കും ഏത് സമയത്തും ബന്ധപ്പെടാവുന്ന ഇടമായിരിക്കും എൻഡിഎ മീഡിയ സെൻ്ററെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ടി രമ, സംസ്ഥാന സെക്രട്ടറി ജെആർ പദ്മകുമാർ, സംസ്ഥാന മീഡിയ കൺവീനർ എം.സുവർണപ്രസാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇൻചാർജ് പ്രൊഫസർ പി.രഘുനാഥ്, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ജികെ സുരേഷ് ബാബു, കെപി കൈലാസ്നാഥ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

You May Also Like

More From Author

+ There are no comments

Add yours