ജെഡിഎസിൽ ലയിക്കാൻ എൽജെഡി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്‌കുമാർ. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം പരിഗണിച്ചാണ് തീരുമാനംജെഡിഎസിൽ ലയിക്കാൻ എൽജെഡി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്‌കുമാർ. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ഇരു പാർട്ടികളും ചേർന്ന് ജെ.ഡി.എസ്. എന്ന ഒറ്റ പാർട്ടിയായി മാറും.
സ്ഥാനമാനങ്ങൾ ലയനത്തിന് തടസമല്ല. ഭാരവാഹിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനാണ് ഇരു പാർട്ടികളുടേയും തീരുമാനം. ജനാധിപത്യ രീതിയിലുളള ചർച്ചകൾക്ക് ശേഷമാണ് ലയനതീരുമാനം എടുത്തതെന്ന് എം.വി. ശ്രേയാംസ് കുമാർ വിശദീകരിച്ചു.
ലയന സമ്മേളനം ഉടനെ ഉണ്ടാകും. ഭാരവാഹിത്വം തുല്യമായി പങ്കിടും. എം വി ശ്രേയാംസ്‌കുമാർ അധ്യക്ഷസ്ഥാനം ഒഴിയും.