Kerala Latest news

ഏറ്റുമാനൂര്‍ -ചിങ്ങവനം രണ്ടാം പാത ഇന്ന് വൈകിട്ടോടെ പണികൾ പൂർത്തിയാക്കും

ഏറ്റുമാനൂര്‍ -ചിങ്ങവനം റൂട്ടിലെ ഇരട്ടപ്പാതയിലൂടെ ഇന്നു മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും.ഇതോടെ, പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തും. പാലക്കാട് ജംക്‌ഷന്‍ – തിരുനല്‍വേലി പാലരുവി എക്സ്പ്രസ് ആകും പുതിയ പാതയിലൂടെ ആദ്യം സര്‍വീസ് നടത്തുക.

2019 ജൂണ്‍ 11നാണ് കോട്ടയം ഇരട്ടപ്പാത ജോലികള്‍ക്ക് തുടക്കംകുറിച്ചത്. 16.7 കിലോമീറ്റര്‍ നീളം വരുന്ന ചിങ്ങവനം – ഏറ്റുമാനൂര്‍ റൂട്ടില്‍ പുതിയ പാത യാഥാര്‍ത്യമാകുന്നതോടെ മംഗലാപുരം മുതല്‍ തിരുവനന്തുപരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂര്‍ണമായും ഇരട്ടപ്പാതയാകും. ലൈനില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള അനുമതിയാണ് കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി (സിആര്‍എസ്) നല്‍കിയിരിക്കുന്നത്.

ഇന്നു വൈകിട്ട്‌ ആറോടെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.