ഐപിഎൽ പതിനഞ്ചാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് കിരീടം. തങ്ങളുടെ കന്നി സീസണിൽ തന്നെ കിരീടനേട്ടമെന്ന ചരിത്ര നേട്ടത്തിനാണ് ഗുജറാത്ത് ടൈറ്റൻസ് അർഹരായത്. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്ത് ഗുജറാത്ത് കിരീടം നേടി. ഫൈനലിൽ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ. ഫൈനലിൽ മൂന്നു വിക്കറ്റും 34 റൺസും നേടി.
രാജസ്ഥാന് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
ഷെയ്ന് വോണിന് ശേഷം രാജസ്ഥാന് റോയല്‍സിന് കിരീടം സമ്മാനിക്കാമെന്ന സഞ്ജുവിന്റെ മോഹത്തിന് തിരിച്ചടി നേരിട്ടു. നേരത്തെ ടോസ് നേടിയ സഞ്ജു സാംസൺ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു രാജസ്ഥാന്റെ പിന്നീടുള്ള പ്രകടനം. ഈ സീസണില്‍ മൂന്ന് തവണ ഗുജറാത്തുമായി ഏറ്റുമുട്ടിയിട്ടും ഒരിക്കല്‍പ്പോലും വിജയം നേടാന്‍ രാജസ്ഥാന് കഴിഞ്ഞില്ല.
ഓൾ റൗണ്ട് പ്രകടനത്തിലൂടെ ഹാർദിക് ഫൈനൽ മത്സരത്തിലെ താരമായി. ടൂർണമെന്റിലാകെ 863 റൺസെടുത്ത ജോസ് ബട്ലറാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റ്