Kerala Latest news

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: ജില്ലാ തല ഉദ്ഘാടനം മെയ് 27 ന്

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’  എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 27 രാവിലെ 11.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ  റവന്യൂമന്ത്രി കെ രാജൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡേവിസ് മാസ്റ്റർ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കും.

മെയ്‌, ജൂൺ മാസങ്ങളിലായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാലയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഇതിലൂടെ സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പൊതുബോധവൽക്കരണം നൽകും. ആദ്യഘട്ടമായ പൊതുബോധവൽക്കരണത്തിന് ശേഷം  ലൈസൻസ് / ലോൺ/ സബ്‌സിഡി മേളകൾ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും.

പൊതു ബോധവൽക്കരണത്തിൽ പങ്കെടുത്തവരിൽ നിന്നും സംരംഭം തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് വരുന്നവർക്കായാണ് ഇത്‌ സംഘടിപ്പിക്കുന്നത്. ഈ പരിപാടികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വവും വ്യവസായ വകുപ്പ് ഏകോപനവും നടത്തും. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം നിറവേറ്റുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ലാടിസ്ഥാനത്തിൽ ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്.

പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ മുഖ്യ പ്രഭാഷണം നടത്തും.  ജില്ലാ വ്യവസായ കേന്ദ്രം  ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ, എംഎസ്എംഇ ഡിഐ ജിഎസ് പ്രകാശ്, ജോയിന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത്‌ ബെന്നി ജോസഫ്, ജില്ലാ പ്ലാനിങ് ഓഫീസർ എൻ ശ്രീലത, ലീഡ് ബാങ്ക് ജില്ലാ മാനേജർ എസ് മോഹന ചന്ദ്രൻ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.