ഒറ്റപ്പാലം മനിശ്ശേരിയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്.മൂത്തുകുന്നം പത്മനാഭന് എന്ന ആനയാണ് പാപ്പാനെ കൊമ്പു കൊണ്ട് ആക്രമിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം.മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Related Articles
അടിയന്തരഘട്ടങ്ങളിൽ ഗര്‍ഭഛിദ്രം നടത്താം; നിര്‍ണായക തീരുമാനവുമായി യുഎസ് സ്റ്റേറ്റ് ഗവണ്മെന്റ്
അടിയന്തരഘട്ടങ്ങളില്‍ ജീവന് നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം ആവശ്യമായി വന്നാല്‍ നടത്താമെന്ന് യുഎസ് സ്റ്റേറ്റ് ഗവണ്മെന്റ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ പുതിയ വിധി ഇതോടെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മറികടക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സുപ്രിംകോടതി പിന്‍വലിച്ചത്. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം More..
രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം ഫോറന്‍സിക് പരിശോധനാഫലം പുറത്ത്
കോട്ടയത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നഴ്സ് രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം എന്ന് ഫോറന്‍സിക് പരിശോധനാഫലം. അന്വേഷണ സംഘത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സംഭവത്തില്‍ ഹോട്ടലുടമകളെയും പ്രതിചേര്‍ത്തു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണ സംഘത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ ഉണ്ടാകും. അതേസമയം ഭക്ഷ്യ വിഷബാധയുണ്ടായ കോട്ടയത്തെ ദ പാര്‍ക്ക് എന്ന ഹോട്ടലിന്റെ ഉടമളെയും ഗന്ധിനഗര്‍ പോലീസ് പ്രതി ചേര്‍ത്തു. ഇവര്‍ക്കായുള്ള More..
തിരുവനന്തപുരത്ത് വാളേന്തി ഘോഷയാത്ര; കേസെടുത്ത് പൊലീസ്
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയ വനിതാപ്രവർത്തകർക്കെതിരെ കേസെടുത്തു. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. കീഴാരൂരിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ആര്യന്‍കോട് പോലീസ് കണ്ടാലറിയാവുന്ന 200ഓളം വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കേസെടുത്തിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വി.എച്ച്.പി. സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലായിരുന്നു പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ കയ്യിലേന്തി പൊതുനിരത്തില്‍ ഇറങ്ങിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ More..