മധ്യപ്രദേശ് ഉജ്ജയിനിലെ കാളിദാസ് സംസ്കൃത അക്കാദമിയുടെ പണ്ഡിറ്റ് സൂര്യനാരായണ സങ്കുൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന അഖില ഭാരതീയ ആയുർവേദ മഹാസമ്മേളനത്തിന്റെ 59-ാമത് പൊതുസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന്( 29 മെയ് ) ഉദ്ഘാടനം ചെയ്യും.
രാവിലെ എട്ടിന് ഭോപ്പാലിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി 8.30ന് ഉജ്ജയിനിലെത്തും. രാവിലെ 9.50 മുതൽ 11.15 വരെ ആയുർവേദ മെഗാ കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും.
അഖില ഭാരതീയ ആയുർവേദ വിദ്യാപീഠത്തിന്റെ പരിപാടിയും ശാസ്ത്രീയ സമ്മേളനവും മെഗാ കൺവെൻഷന്റെ ഭാഗമായി നടക്കും.
ഗവർണർ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന ആയുഷ് മന്ത്രി രാംകിഷോർ നാനോ കൻവ്രെ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മോഹൻ യാദവ്, എംപി അനിൽ ഫിറോജിയ, എംഎൽഎ പരാസ് ജെയിൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ശാസ്ത്ര സമ്മേളനം ആണ് കൺവെൻഷന്റെ പ്രധാന ആകർഷണം, ആയുർവേദ ആഹാർ, സ്വാസ്ത്യ കാ ആധാർ എന്നതാണ് ഇതിന്റെ പ്രമേയം. ദേശീയ അന്തർദേശീയ തലത്തിൽ ആയുർവേദ മരുന്നുകളുടെ സ്വതന്ത്ര വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
രാഷ്ട്രപതിയും ഭാര്യ സവിത കോവിന്ദും ഉജ്ജയിൻ സന്ദർശന വേളയിൽ മഹാകാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തും.