കന്നട സിനിമ താരം മോഹൻ ജുനേജ (54) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന മോഹൻ
ജുനേജ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
ഹാസ്യനടൻ എന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹം കെജിഎഫ് സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻ കന്നഡയ്ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയാണ് മോഹൻ