കറുകപുത്തൂർ-പെരിങ്ങോട് റോഡിൽ നിന്നും കളഞ്ഞുകിട്ടിയ ഒന്നേമുക്കാൽ പവൻ സ്വർണ്ണചെയിൻ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ എൽപ്പിച്ച് ഉത്തർപ്രദേശുകാരനായ അതിഥി തൊഴിലാളി മാതൃകയായി.തുടർന്ന് യഥാർത്ഥ ഉടമ അടയാളവിവരവുമായി സ്റ്റേഷനിൽ എത്തുകയും സ്വർണ്ണ ചെയിൻ നൽകുകയും ചെയ്തു.സത്യസന്ധമായ പ്രവൃത്തിയിലൂടെ ഏവർക്കും മാതൃകയായി മാറിയ ഉത്തർപ്രദേശുകാരനായ അതിഥി തൊഴിലാളി നസ്സീറിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് എസ് ഐ ഗോപാലന്റെ നേതൃത്വത്തിൽ ആദരിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,അഭിലാഷ് എന്നിവർ പങ്കെടുത്തൂ
Related Articles
വനിതാ പൊലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവ് പിടിയിൽ
വനിതാ പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ചു വനിതാ പൊലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുമ്പ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ജോസ് (33) നെ യാണ് കന്റോണ്‍മെന്റ് വനിതാ പൊലീസ് ടീം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ചു വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇയാളെ പലപ്രാവശ്യം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. വനിതാ എസ് ഐ. ആശ ചന്ദ്രന്റെ നേതൃത്യ ത്തിലുള്ള പൊലീസ് സംഘ മാണ് More..
ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം വിവാദത്തിൽ
സിങ്ക് സൗണ്ടിനുള്ള പുരസ്കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്. മലയാളിയായ ജോബിൻ ജയന് ലഭിച്ച പുരസ്കാരമാണ് വിവാദത്തിൽ. കന്നഡ ചിത്രമായ ദൊള്ളുവിലൂടെയാണ് ജോബിൻ ജയൻ പുരസ്കാരം നേടിയത്. സ്റ്റുഡിയോയിലാണ് ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിംഗ് നടന്നത്. വീഴ്ചയാരോപിച്ച് റസൂൽ പൂക്കുട്ടിയും ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസും രംഗത്ത് വന്നതോടെയാണ് ഈ അവാർഡ് വിവാദത്തിലായത്. സാധരണ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം വിവാദങ്ങൾ ഉണ്ടാക്കുന്നത് മറ്റ് ചിത്രത്തിലെ അണിയറപ്രവർത്തകരാണ്. എന്നാൽ നിലവിൽ ദൊള്ളു എന്ന ചിത്രത്തിന്റെ തന്നെ സൗണ്ട് More..
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 2 ദിവസത്തിനകം
ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാല്‍ മൃതദേഹം കബറിടത്തില്‍നിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോള്‍തന്നെ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റില്‍ More..