Entertainment Latest news

കാനിൽ തിളങ്ങാൻ ആറ് ഇന്ത്യൻ ചിത്രങ്ങൾ

എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയിലേക്ക് ആറ് ഇന്ത്യൻ ചിത്രങ്ങളാണ് പ്രദർശനത്തിന് തയാറെടുക്കുന്നത്. ഇക്കുറി മത്സരവിഭാഗം സിനിമകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകില്ല സ്പെഷ്യൽ സ്ട്രീമിങ് വിഭാഗത്തിൽ അടക്കം ഇന്ത്യൻ ചിത്രങ്ങളാണ് മുന്നിൽ നിൽക്കുക.
ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻസിനിമയുടെ രണ്ട് വിഖ്യാത ചിലച്ചിത്ര സംവിധായകരുടെ സിനിമകൾങ്ങൾ പ്രദർശനത്തിനുണ്ട്. സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യുമെന്റ്റിയുമുണ്ട്. കൂടാതെ പല ഭാഷകളിലുള്ള ആറ് സിനിമകളുടെ പ്രദർശനം കാനിൽ നടക്കുന്നു.

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി ദ നമ്പി എഫക്ട്’,

എട്ടുവയസുകാരൻ പൂഞ്ഞാൻ ബോട്ട് ജെട്ടിക്ക് അരികിൽ കാണുന്ന അന്ധനായ വൃദ്ധന്റെ വീടുതേടി നടത്തുന്ന യാത്രയാണ് ജയരാജിന്റെ് സിനിമ ‘നിറയെ തത്തയുള്ള മരമുള്ള വീട്’,

അചൽ മിശ്രയുടെ ‘ധ്വുയ്ൻ’,
അസമീസ് സംവിധായകൻ ബിശ്വജിത്ത് ബോറയുടെ സിനിമ ‘ബൂംബ റൈഡ്’, ശങ്കർ ശ്രീകുമാറിന്റെ ആദ്യചിത്രമായ ‘ആൽഫ ബീറ്റ ഗാമ, എന്നിവയാണ് പ്രദർശിപ്പിക്കുന്ന സിനിമകൾ

വ്യത്യസ്‍തങ്ങളായ പ്രമേയങ്ങൾ, വ്യത്യസ്‍തങ്ങളായ ഭാഷകൾ തുടങ്ങിയവയ്ക്ക് പുറമെ ഇന്ത്യയുടെ സാംസ്‍കാരികവൈവിധ്യം തന്നെയാകും കാനിൽ തിളങ്ങുക. മാത്രമല്ല പത്ത് ദിവസത്തെ മേളയിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published.