Health

കാപ്പി കുടിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം

കാപ്പി കുടിക്കുന്ന ശീലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാപ്പികുടി ശീലമാക്കിയവർക്ക് ചില അസുഖങ്ങൾ വരില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാപ്പി കുടിക്കുന്നതു മൂലം ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

* കരൾ രോഗത്തിൽ നിന്നു സംരക്ഷണം

കാപ്പി കൂടുതൽ കുടിക്കുന്തോറും ലിവർ സിറോസിസ് വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമിത മദ്യപാനം മൂലമുള്ള കരൾ രോഗമായ ലിവർ സിറോസിസ് വരാനുള്ള സാധ്യത22 ശതമാനം കുറയ്ക്കാൻ ദിവസവും ഒരു കപ്പ് കാപ്പി കുടിച്ചാൽ മതിയത്രെ. ദിവസവും രണ്ടു കപ്പ് കാപ്പി കുടിച്ചാൽ രോഗസാധ്യത 43 ശതമാനവും 3 കപ്പ് കുടിച്ചാൽ 57 ശതമാനവും നാലു കപ്പ് കാപ്പി കുടിച്ചാൽ 65 ശതമാനവും രോഗസാധ്യത കുറയും എന്നും പഠനം പറയുന്നു.

* ടൈപ്പ് 2 പ്രമേഹ സാധ്യത കുറയുന്നു

ദിവസം ആറ് കപ്പോ അതിൽ കൂടുതലോ കാപ്പി കുടിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത 22 ശതമാനം കുറവായിരിക്കും. ഓരോ അധിക കപ്പ് കാപ്പിക്കും ടൈപ്പ് 2 പ്രമേഹ സാധ്യത 7 ശതമാനം വീതം കുറയും. ഡീ കഫിനേറ്റഡ് കാപ്പി ഓരോ കപ്പിലും രോഗസാധ്യത 6 ശതമാനം കുറയ്ക്കും.

* ഹൃദ്രോഗ സാധ്യത കുറയുന്നു

ദിവസം മൂന്നു മുതൽ അഞ്ചു കപ്പ് കാപ്പി വരെ കുടിക്കുന്നവരിൽ ഹൃദ്രോഗ ലക്ഷണങ്ങൾ കാണാൻ സാധ്യത വളരെ കുറവാണെന്നാണ് പഠനം. 200 പഠനങ്ങൾ വിശകലനം ചെയ്തപ്പോൾ ദിവസം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത 19 ശതമാനം കുറവ് ആണെന്നു കണ്ടു. വീക്കം കാരണം ഉണ്ടാകുന്ന ധമനീ തകരാറുകളിൽ നിന്നു സംരക്ഷണം നൽകി. ഹൃദയാരോഗ്യമേകാൻ കാപ്പിക്കു കഴിയും.

* വൻകുടലിലെയും മലാശയത്തിലെയും അർബുദം തടയുന്നു

മിതമായ അളവിലുള്ള കാപ്പികുടി പോലും കോളോറെക്ടൽ കാൻസർ സാധ്യത 26 ശതമാനം കുറയ്ക്കുന്നു. ദിവസം ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്ക് കരളിലെ അർബുദ സാധ്യത 15 ശതമാനം കുറയുന്നു. എൻഡോമെട്രിയൽ കാൻസർ സാധ്യത 8 ശതമാനവും കുറയ്ക്കുന്നു. കാപ്പി കുടിക്കുന്ന ശീലമുള്ളവർക്ക് വായിലെ അർബുദവും പ്രോസ്റ്റേറ്റ് അർബുദവും വരാനും സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published.