തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കണമെന്ന് പൊലീസ്. യുഡിഎഫ് സമരത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയെന്നാണ് കേസ്. മേയറുടെ ഡ്രൈവര്‍ മനഃപൂര്‍വം കാര്‍ ഓടിച്ച് കയറ്റിയതല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ തടസം ഉണ്ടാക്കുകയായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
യുവാവിനെ പി എസ് സി പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സംഭവം: പൊലീസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ച് പി എസ് സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മിഷൻ വിളിച്ചു വരുത്തും. നവംബർ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസ് നൽകിയത്. ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കാണ് കമ്മീഷൻ നോട്ടീസയച്ചത്. More..
164ന്റെ കരുത്തില്‍ ഷിന്‍ഡെ കുതിച്ചു, മന്ത്രിസഭയില്‍ ആരെല്ലാം വരും ?
മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചത് 164പേരുടെ വോട്ട്. ശിവസേനയില്‍നിന്ന് 40 എംഎല്‍എമാരുടെ പിന്തുണയാണ് ഷിന്‍ഡെ നേടിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 143 വോട്ടുകളായിരുന്നു. 99 അംഗങ്ങള്‍ ഉദ്ധവ് താക്കറെ- എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മന്ത്രിസഭാ വികസനം പിന്നീടു നടക്കും. ഞായറാഴ്ച നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു. 2109ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും ഒരു മുന്നണിയായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. More..
എകെജി സെൻ്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യമില്ല. ജിതിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജിതിന് ജാമ്യം നല്‍കരുതെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. പ്രതി അന്വേഷണവുമായി സഹകരിച്ചില്ലെന്നും പ്രതിക്ക് ജാമ്യം നല്കിയാല് അത് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. കേസില്‍ കൂടുതല്‍ പ്രതികളെയടക്കം കണ്ടെത്താനുണ്ട്, മുമ്പും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നല്കിയാല് സാക്ഷികളെ More..