കൂനൂര്‍ – ഊട്ടി മലമ്പാതയില്‍ കാര്‍ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി കാണികുളത്ത് വീട്ടില്‍ ജോസ് (65) ആണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മേട്ടുപ്പാളയത്തുനിന്ന് മൂന്നാമത്തെ ഹെയര്‍പിന്‍ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.
മരിച്ച ജോസിന്റെ മകന്‍ യോബേഷ് , യോബേഷിന്റെ മകള്‍ അനാമിക, ജോസിന്റെ സുഹൃത്തുക്കളായ തോമസ്, ജോര്‍ജ്ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തോമസിന് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.