Kerala Latest news

കാറളം ജ്യോതി അങ്കണവാടി നാടിന് സമര്‍പ്പിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 53-ാം നമ്പര്‍ ജ്യോതി അങ്കണവാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ കെ യു അരുണന്‍ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 20 ലക്ഷം രൂപയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വിഹിതം 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷയായ ചടങ്ങില്‍ മുന്‍ എംഎല്‍എ കെ യു അരുണന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി ശ്രീജിത്ത്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.