സംസ്ഥാനത്തെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പാരിസ്ഥിതിക അവബോധത്തിന്‍റെ പുതുബോധ്യങ്ങള്‍ പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന നിയമസഭയും യുനിസെഫും പങ്കാളികളാകുന്നു.
‘നാമ്പ്’ എന്ന പേരില്‍ കുട്ടികളെയും യുവജനങ്ങളെയും പങ്കാളിത്തത്തോടെ കാലാവസ്ഥാ അസംബ്ലി
സംസ്ഥാന നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വച്ച് നടക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ശാസ്ത്ര- സാമൂഹിക- സാമ്പത്തിക മാനങ്ങളും ഓരോ തലങ്ങളിലും സ്വീകരിക്കാവുന്ന നടപടികളും അസംബ്ലി ചര്‍ച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, ഐപിസിസി റിപ്പോര്‍ട്ടുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ നടത്തുന്ന ഓപ്പണ്‍ ഹൗസ് ചര്‍ച്ചകളും പാരിസ്ഥിതിക രംഗത്തെ വിജയമാതൃകകളും നൂതനസംരഭങ്ങളും ഉള്‍പ്പെടുത്തിയുള്ള വൈജ്ഞാനിക കേന്ദ്രങ്ങളും അസംബ്ലിയുടെ ഭാഗമാണ്. എല്ലാ ജില്ലകളില്‍ നിന്നും ക്വിസ്, മൊബൈല്‍ ഫോട്ടോഗ്രഫി മത്സരത്തിലൂടെ തിരഞ്ഞെടുത്ത കുട്ടികളും യുവാക്കളുമാണ് കാലാവസ്ഥാ അസംബ്ലിയില്‍ പങ്കെടുക്കുന്നത്