സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എം ബി ഐ (ഫുള്‍ടൈം) ബാച്ചിലേയ്ക്ക് മേയ് 11ന് (ബുധന്‍) രാവിലെ 10.00 മണി മുതല്‍ 12.30 വരെ സിവില്‍ ലെയിന്‍ റോഡിലുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50% മാര്‍ക്കും കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കും. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്സി / എസ്ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9288130094, 8547618290 www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
Related Articles
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി
ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ്. ജാർഖണ്ഡ് മുൻ ഗവർണറാണ്.രാഷ്ടപ്രതിയായാൽ രാജ്യത്തെ ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാകും ദ്രൗപതി. ഒഡീഷയില്‍ നിന്നുള്ള ഗോത്ര വിഭാഗം നേതാവാണ്. രണ്ടായിരത്തില്‍ ബി.ജെ.പി പിന്തുണയോടെ അധികാരത്തിലെത്തിയ നവീന്‍ പട്നായിക് മന്ത്രിസഭയിലെ അംഗമായിരുന്നു. പതിമൂന്ന് വര്‍ഷം ബി.ജെ.പിയുടെ മയൂര്‍ഭഞ്ച് ജില്ലാ ഘടകത്തിന്റെ അധ്യക്ഷയായിരുന്നു. പട്ടികവര്‍ഗ മോര്ച്ചദേശീയ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു.
ജില്ലയില്‍ ഇന്ന് സമഗ്ര ശുചീകരണ യജ്ഞം
ജില്ലയില്‍ വിവിധ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ഇന്ന് ജൂണ്‍ അഞ്ച് ജില്ലയൊട്ടാകെ സമഗ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജില്ലയെ പകര്‍ച്ച വ്യാധി മുക്തമാക്കുന്നതുള്‍പ്പെടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഹീല്‍ ദൈ തൃശൂര്‍ (Heal thy thrissur) സുരക്ഷാ ക്യാംപയിന് സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയും അവയുടെ പരിസരങ്ങളും മാലിന്യ മുക്തമാക്കാന്‍ More..
ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: തളിപ്പറമ്പില്‍ കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ച് പണവുമായി മുങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചപ്പാരപ്പടവ് സ്വദേശി അബിനാസിനെതിരേയും ഇയാളുടെ പാര്‍ട്ണര്‍ കെ.പി. സുഹൈറിനെതിരേയുമാണ് പോലീസ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാ കുറ്റത്തിന് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കാക്കത്തോട്ടില്‍ ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ ഡിജിറ്റല്‍ പണമിടപാട് സ്ഥാപനം നടത്തിവരികയും ഒരു ദിവസം ഇവര്‍ മുങ്ങുകയും ചെയ്തതോടെയാണ് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നത്. മത്സ്യവ്യാപാരിയായ പുളിമ്പറമ്പ് സ്വദേശി സമയ്യ മന്‍സിലില്‍ എം. മദനിയുടെ പരാതിയിലാണ് More..